കട്ടക്ക്: ഇംഗ്ലണ്ടിനെതിരായ ഏകദിന ക്രിക്കറ്റ് പരമ്പരയില്‍ അപരാജിത ലീഡ് (4-0) കരസ്ഥമാക്കിയ സാഹചര്യത്തില്‍ ടീമിലെ റിസര്‍വ് താരങ്ങള്‍ക്ക് അവസരം നല്കുമെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്രസിങ് ധോനി.
കളിക്കാത്ത താരങ്ങള്‍ക്ക് അവസരം നല്കുമ്പോഴും വിജയത്തില്‍ കുറഞ്ഞൊന്നും സ്വീകാര്യമല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ശേഷിക്കുന്ന മൂന്നു കളികളിലും മുന്‍മത്സരങ്ങളിലെ അതേ വീര്യത്തോടെ ഇന്ത്യ ആഞ്ഞടിക്കും.
ബാംഗ്ലൂര്‍ ഏകദിനത്തില്‍ ആശങ്കയുടെ ചില സന്ദര്‍ഭങ്ങളുയര്‍ന്നെങ്കിലും ബൗളര്‍മാര്‍ അവസരത്തിനൊത്തുയര്‍ന്ന് കാര്യങ്ങള്‍ നമ്മുടെ വരുതിയില്‍ കൊണ്ടുവന്നു. ഔട്ട്ഫീല്‍ഡ് നനഞ്ഞുകുതിര്‍ന്നതിനാല്‍ പന്ത് പിടിച്ചെടുക്കുക ബുദ്ധിമുട്ടായിരുന്നു. ചെളിനിറഞ്ഞ പന്തുകൊണ്ട് ബൗള്‍ ചെയ്യാന്‍ സ്പിന്നര്‍മാര്‍ വിഷിമിച്ചു.....
No comments:
Post a Comment