Tuesday, November 25, 2008

ചാമ്പ്യന്‍സ് ലീഗ് :മുന്നേറാന്‍ മാഞ്ചസ്റ്റര്‍, റയല്‍, ആഴ്‌സനല്‍


പാരീസ്: ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡും സ്പാനിഷ് ചാമ്പ്യന്മാരായ റയല്‍ മാഡ്രിഡും പ്രീമിയര്‍ ലീഗ് വമ്പന്മാരായ ആഴ്‌സനലും യൂറോപ്യന്‍ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളില്‍ പ്രീ ക്വാര്‍ട്ടര്‍ ഉറപ്പാക്കാന്‍ ചൊവ്വാഴ്ച പോരാട്ടത്തിനിറങ്ങുന്നു. യുവന്റസ്, ബാഴ്‌സലോണ, സ്‌പോര്‍ട്ടിങ് ലിസ്ബണ്‍ ടീമുകളാണ് ഇതുവരെയായി അവസാന 16ല്‍ സ്ഥാനം ഉറപ്പിച്ചത്.

സ്പാനിഷ് ടീം വിയ്യാറയലുമായാണ് ഗ്രൂപ്പ് ഇ യില്‍ എവേ മത്സരത്തില്‍ മാഞ്ചസ്റ്റര്‍ കളിക്കുന്നത്. ഇരു ടീമുകള്‍ക്കും നാല് കളികളില്‍ നിന്ന് എട്ട് പോയന്റാണുള്ളത്. ചൊവ്വാഴ്ചത്തെ അഞ്ചാംറൗണ്ട് മത്സരം സമനിലയിലാവുകയാണെങ്കില്‍ മാഞ്ചസ്റ്ററിനും വിയ്യാറയലിനും അടുത്ത ഘട്ടത്തിലേക്ക് മുന്നേറാം. ഗ്രൂപ്പിലെ മറ്റൊരു കളിയില്‍ സേ്കാട്ട്‌ലന്‍ഡ് ടീം കെല്‍റ്റിക്കും ഡെന്മാര്‍ക്ക് ടീം അല്‍ബോര്‍ഗും ഏറ്റുമുട്ടും.....


No comments: