Tuesday, November 25, 2008

റൊട്ടേഷന്‍ ഭേദഗതി: പി.എസ്.സി അപ്പീല്‍ നല്കും; നിയമനങ്ങള്‍ നിര്‍ത്തിവയ്ക്കും


തിരുവനന്തപുരം: ഓപ്പണ്‍മെറിറ്റും സംവരണവും 50:50 അനുപാതത്തില്‍ വെവ്വേറെ നടത്തണമെന്ന ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്കാന്‍ പി.എസ്.സി. തീരുമാനിച്ചു. ഹൈക്കോടതി വിധി നടപ്പിലാക്കിയാല്‍ ഉണ്ടാകാവുന്ന സാങ്കേതികവും നിയമപരവുമായ പ്രശ്‌നങ്ങള്‍ മുന്‍നിര്‍ത്തിയാണ് അപ്പീല്‍ നല്കാന്‍ തിങ്കളാഴ്ച ചേര്‍ന്ന പി.എസ്.സി യോഗം തീരുമാനിച്ചത്. സുപ്രീംകോടതി വിധി വരുന്നതുവരെ നിയമനങ്ങള്‍ നിര്‍ത്തിവയേ്ക്കണ്ടിവരും.

ഒഴിവുകളെ ഇരുപതിന്റെ യൂണിറ്റുകളാക്കി നിയമന നിര്‍ദേശം ചെയ്യുന്ന രീതി ഒഴിവാക്കി മെറിറ്റും സംവരണവും 50:50 അനുപാതത്തില്‍ നികത്തണമെന്ന് നവംബര്‍ 11നാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടത്. ആയുര്‍വേദ മെഡിക്കല്‍ ഓഫീസര്‍ തസ്തികകളിലെ നിയമനവുമായി ബന്ധപ്പെട്ട് സമാനമായ വിധി കഴിഞ്ഞ മെയ് 23ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചും പുറപ്പെടുവിച്ചിരുന്നു.....


No comments: