Tuesday, November 25, 2008

ഇന്‍ഡസ് ഇന്‍ഡ് കേരളത്തിലെ സാന്നിധ്യം ശക്തമാക്കും


(+01220796+)കൊച്ചി: പ്രമുഖ സ്വകാര്യ ബാങ്കായ ഇന്‍ഡസ് ഇന്‍ഡ് ബാങ്ക് കേരളത്തിലെ സാന്നിധ്യം ശക്തമാക്കുമെന്ന് ബാങ്കിന്റെ ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ മലയാളിയായ പോള്‍ എബ്രഹാം പത്രസമ്മേളനത്തില്‍ അറിയിച്ചു. ദേശീയതലത്തില്‍ 30 ശാഖകള്‍ തുറക്കാന്‍ ബാങ്കിന് അനുമതി കിട്ടിയിട്ടുണ്ട്. ഇതില്‍ 4-6 എണ്ണം കേരളത്തിലായിരിക്കും.

കേരളം, ആന്ധ്രാപ്രദേശ്, തമിഴ്‌നാട്, കര്‍ണാടകം എന്നീ സംസ്ഥാനങ്ങള്‍ അടങ്ങുന്ന ദക്ഷിണ മേഖലയില്‍ ബാങ്കിന് നിലവില്‍ 59 ശാഖകളും 116 എടിഎമ്മുകളുമുണ്ട്. ദേശീയതലത്തില്‍ 50 പുതിയ എടിഎമ്മുകളും തുറക്കും. ആറ് മൊബൈല്‍ എടിഎമ്മുകള്‍ ആരംഭിക്കാനും പദ്ധതിയുണ്ട്. 1,200 കോടി രൂപയാണ് കേരളത്തില്‍ നിന്നുള്ള ബിസിനസ്. ഇതില്‍ 600 കോടി രൂപയും വാഹനവായ്പാ ഇനത്തിലാണ്.....


No comments: