Tuesday, November 25, 2008

ചലച്ചിത്രമേള: സീറ്റുകളുടെ എണ്ണം 2429; പ്രതിനിധികള്‍ 7000


പനാജി: പതിവ് പോലെ ഈ വര്‍ഷവും ചലച്ചിത്രമേളയില്‍ പരാതികള്‍ക്ക് കുറവില്ല. കഴിഞ്ഞ വര്‍ഷം വരെ പാസിന്റെ പേരിലായിരുന്നു തര്‍ക്കങ്ങളെങ്കില്‍ ഈ വര്‍ഷം അത് ഓരോ സിനിമയ്ക്കുമുള്ള ടിക്കറ്റിന്റെ പേരിലാണ്. തിരുവനന്തപുരം രാജ്യാന്തര ചലച്ചിത്രമേളപോലെ ഡെലിഗേറ്റ് പാസ് കിട്ടിയാല്‍ പ്രദര്‍ശനത്തിനെത്തിയ ഏത് ചലച്ചിത്രങ്ങളും കാണാന്‍ കഴിയും എന്ന വ്യാമോഹം ഗോവന്‍ മേളയില്‍ നടക്കില്ല. പ്രതിനിധികള്‍ അവര്‍ കാണാന്‍ ആഗ്രഹിക്കുന്ന ചിത്രങ്ങള്‍ ഏതൊക്കെയെന്ന് മുന്‍കൂട്ടി നിശ്ചയിച്ച് പ്രത്യേകം പ്രത്യേകം ടിക്കറ്റ് ബുക്ക് ചെയ്താല്‍ മാത്രമേ ഉദ്ദേശിക്കുന്ന ചിത്രങ്ങള്‍ കാണാന്‍ കഴിയൂ.

സാധാരണ പ്രതിനിധികള്‍ക്ക് ദിവസേന മൂന്ന് ചിത്രങ്ങളാണ് കാണാന്‍ കഴിയുക. ഇതിനായി ടിക്കറ്റുകള്‍ രണ്ട് ദിവസം വരെ മുന്‍കൂട്ടി ബുക്ക് ചെയ്യാം.....


No comments: