എ.ടി.എസ്. ഉദ്യോഗസ്ഥരെ നുണപരിശോധനയ്ക്ക് വിധേയരാക്കണം- മല്‍ഹോത്ര
മുംബൈ: ബോംബ് സേ്ഫാടനത്തില്‍ ഉറ്റ സുഹൃത്ത് കൊല്ലപ്പെട്ടതിന്റെ പ്രതികാരം വീട്ടാനായിരുന്നു പ്രജ്ഞാസിങ് മാലേഗാവ് സേ്ഫാടനം ആസൂത്രണം ചെയ്തതെന്ന് സ്വാമി ദയാനന്ദ് പാണ്ഡെയുടെ വെളിപ്പെടുത്തല്‍. അതേസമയം, സേ്ഫാടനത്തിലെ ഏഴോളം പ്രതികളെ ഡിസംബര്‍ മൂന്നുവരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.
മാലേഗാവ് സേ്ഫാടനക്കേസില്‍ അറസ്റ്റിലായ സ്വാമിയെ ബാംഗ്ലൂരില്‍ നാര്‍ക്കോ പരിശോധനയ്ക്കു വിധേയനാക്കിയപ്പോഴാണ് ഈ വിവരം ലഭിച്ചത്. ആര്‍.എസ്.എസ്സുകാരനായ സുനില്‍ജോഷി ഇന്‍ഡോറില്‍ സേ്ഫാടനത്തില്‍ കൊല്ലപ്പെട്ടതിന്റെ പ്രതികാരം തീര്‍ക്കാനാണ് പ്രജ്ഞാസിങ് സേ്ഫാടനം ആസൂത്രണം ചെയ്തതെന്ന് ദയാനന്ദ്പാണ്ഡെ പറഞ്ഞു.....
No comments:
Post a Comment