Tuesday, November 25, 2008

സിറ്റി ഗ്രൂപ്പിനും അമേരിക്കയുടെ സഹായം; സര്‍ക്കാര്‍ 2000 കോടി ഡോളര്‍ മുതലിറക്കും


ന്യൂയോര്‍ക്ക്: സാമ്പത്തിക പ്രതിസന്ധിയില്‍പ്പെട്ട് തകര്‍ച്ചയുടെ വക്കിലായ സിറ്റിഗ്രൂപ്പിനെ രക്ഷിക്കാന്‍ അമേരിക്കന്‍ സര്‍ക്കാര്‍ 2000 കോടി ഡോളര്‍ നല്‍കും. ബാങ്കിന്റെ സാമ്പത്തിക ഇടപാടുകള്‍ക്ക് സര്‍ക്കാര്‍ 30600 കോടി ഡോളറിന്റെ ജാമ്യവും നല്‍കും. ഇതിനു പകരമായി സിറ്റി ഗ്രൂപ്പ് നിശ്ചിത തുകയ്ക്കുള്ള ഓഹരികള്‍ സര്‍ക്കാറിനു നല്‍കും.

ബാങ്കിലെ പതിനായിരക്കണക്കിനു ജീവനക്കാര്‍ പിരിച്ചുവിടല്‍ ഭീഷണി നേരിടുകയും സിറ്റിഗ്രൂപ്പ് മേധാവി വിക്രം പണ്ഡിറ്റ് പുറത്താകുമെന്ന ഭീഷണി ഉയരുകയും ചെയ്തിരിക്കെയാണ് യു.എസ്. ധനവകുപ്പിന്റെ നടപടി. സിറ്റിഗ്രൂപ്പിനെ പ്രതിസന്ധിയില്‍നിന്ന് കരകയറ്റാനുള്ള ശ്രമങ്ങള്‍ വിപണിയിലെ ആശങ്ക കുറയ്ക്കുമെന്നാണ് പ്രതീക്ഷ.

സിറ്റിഗ്രൂപ്പും യു.എസ്.ധനവകുപ്പും നടത്തിയ അടിയന്തര ചര്‍ച്ചയ്ക്കുശേഷമാണ് ധനസഹായ പദ്ധതിയില്‍ തീരുമാനമായത്.....


No comments: