Tuesday, November 25, 2008

ഇന്ത്യയില്‍ മാന്ദ്യം ഉണ്ടാവില്ല- ധനമന്ത്രി


ന്യൂഡല്‍ഹി: പണപ്പെരുപ്പനിരക്ക് കുറഞ്ഞുതുടങ്ങിയത് ശുഭോദര്‍ക്കമാണെന്നും ഇന്ത്യ സാമ്പത്തിക മാന്ദ്യത്തിലകപ്പെടുകയില്ലെന്നും കേന്ദ്രധനമന്ത്രി പി. ചിദംബരം പറഞ്ഞു. ''2008-09 വര്‍ഷത്തിലെ ആദ്യപാദത്തില്‍ ആഗോളസാമ്പത്തികമാന്ദ്യത്തിന്റെ പശ്ചാത്തലത്തിലും ഇന്ത്യയുടെ വളര്‍ച്ചനിരക്ക് 7.9 ശതമാനമായിരുന്നു. രണ്ടാംപാദത്തിലും നിശ്ചയമായും ഉയര്‍ന്ന വളര്‍ച്ചനിരക്ക് ഉണ്ടാവും. അതിനാല്‍ സാമ്പത്തികമാന്ദ്യത്തെപ്പറ്റിയുള്ള ചിന്തതന്നെ നാം കൈവിടണം. പകരം കരുതലോടെയുള്ള ശുഭാപ്തിവിശ്വാസമാണ് വേണ്ടത്''- രാജ്യത്തെ സാമ്പത്തികകാര്യ പത്രാധിപന്മാരുടെ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ധനമന്ത്രി.

തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് പ്രതീക്ഷാനിര്‍ഭരമായ ചിത്രം വരച്ചുകാട്ടുകയാണോ എന്ന ചോദ്യത്തിന് 'രാജ്യത്തെ ധനസ്ഥിതിയുടെ യഥാര്‍ഥ ചിത്രമാണ്' താന്‍ നല്‍കുന്നതെന്നും ധനമന്ത്രി മറുപടി നല്‍കി.....


No comments: