Tuesday, November 25, 2008

ബഹിരാകാശ നിലയത്തിന്റെ അറ്റകുറ്റപ്പണി നടത്തി


(+01220849+)വാഷിങ്ടണ്‍: എന്‍ഡവര്‍ ബഹിരാകാശ പേടകത്തിലെ രണ്ടുപേര്‍ ചേര്‍ന്ന് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ അറ്റകുറ്റപ്പണി നടത്തി. നിലയത്തിനു പുറത്ത് രണ്ടര മണിക്കൂര്‍ ചിലവഴിച്ചാണ് നിലയത്തിലെ സൗരോര്‍ജ്ജ പാനലിന്റെ അറ്റകുറ്റപ്പണി നടത്തിയത്.

സൗരോര്‍ജ്ജ പാനലിലെ കേടായ ബെയറിങ്ങുകള്‍ ഇവര്‍ മാറ്റിസ്ഥാപിച്ചു. ബെയറിങ്ങുകള്‍ കേടായതുമൂലം 2007 സെപ്തംബര്‍ മുതല്‍ നിലയത്തിന്റെ വലതു വശത്തെ സൗരോര്‍ജ്ജ പാനല്‍ കാര്യക്ഷമമായി പ്രവര്‍ത്തിച്ചിരുന്നില്ല. എന്‍ഡവറില്‍ യാത്ര തിരിച്ച സ്റ്റീവ് ബോവന്‍, ഷെയിന്‍ കിംബെറോ എന്നിവരാണ് അറ്റകുറ്റപ്പണികള്‍ നടത്തിയത്.


No comments: