Tuesday, November 25, 2008

വടക്കന്‍ പാകിസ്താനില്‍ ഏറ്റുമുട്ടല്‍: 23 മരണം


ഇസ്‌ലാമാബാദ്: പാകിസ്താന്റെ വടക്ക് പടിഞ്ഞാറന്‍ പ്രദേശത്ത് തീവ്രവാദികളും സൈന്യവും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 23 പേര്‍ മരിച്ചു. മരിച്ചവരില്‍ 20 പേര്‍ തീവ്രവാദികളാണെന്ന് സൈന്യം അറിയിച്ചു. തിങ്കളാഴ്ച രാത്രിയാണ് ഏറ്റുമുട്ടല്‍ നടന്നത്.

നിരവധി തീവ്രവാദികള്‍ക്ക് പരിക്കേറ്റതായും സൈന്യം അവകാശപ്പെട്ടു. വ്യോമസേനയുടെ സഹായത്തോടെയാണ് പാകിസ്താന്‍ സൈന്യം ആക്രമണം നടത്തിയത്. താലിബാന്‍ ശൈലിയിലുള്ള ഭരണം പാകിസ്താനില്‍ നടപ്പാക്കണമെന്ന് ആവശ്യപ്പെടുന്ന നിരവധി തീവ്രവാദികളുള്ള പ്രദേശമാണിത്. മൗലാന ഫസലുള്ളയാണ് ഇവരുടെ നേതാവ്.


No comments: