വാഷിങ്ടണ്‍: തകര്‍ച്ചയുടെ വക്കിലെത്തിയ സിറ്റി ഗ്രൂപ്പിനെ രക്ഷിക്കാനുള്ള പദ്ധതി സര്‍ക്കാര്‍ പ്രഖ്യാപിച്ചതിനു പിന്നാലെ അമേരിക്കന്‍ ഓഹരി വിപണിയില്‍ മുന്നേറ്റം. സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിനുള്ള പാക്കേജ് നിയുക്ത പ്രസിഡന്റ് ബരാക്ക് ഒബാമ തയ്യാറാക്കുന്നുവെന്ന വാര്‍ത്തകളും വിപണിയിലെ ഉണര്‍വിന് വഴിതെളിച്ചെന്ന് കരുതുന്നു.
ഡൗജോണ്‍സ് 396.97 പോയിന്റ് മുന്നേറ്റത്തോടെ 8,443.39 ല്‍ എത്തി. നാസ്ഡാക്ക് 87.67 പോയിന്റ് ഉയര്‍ച്ചയോടെ 1,472.02 ആയി. 20,000 കോടിയുടെ രക്ഷാപദ്ധതിയാണ് സിറ്റി ഗ്രൂപ്പിനുവേണ്ടി കഴിഞ്ഞ ദിവസം സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. സാമ്പത്തിക പ്രതിസന്ധി അതിജീവിക്കാന്‍ നിയുക്ത പ്രസിഡന്റ് ബരാക്ക് ഒബാമ 7,000 കോടിയുടെ പദ്ധതി തയ്യാറാക്കുന്നുവെന്നാണ് സൂചന.....
No comments:
Post a Comment