ന്യൂഡല്‍ഹി: സോമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ തട്ടിയെടുത്ത എം.വി സ്‌റ്റോള്‍ട്ട് വാലര്‍ എന്ന കപ്പലിലെ ക്യാപ്ടനും ആറു ജീവനക്കാരും വീടുകളില്‍ തിരിച്ചെത്തി. രണ്ടു മാസത്തോളം കടല്‍ക്കൊള്ളക്കാരുടെ ബന്ധനത്തില്‍ കഴിഞ്ഞ ശേഷമാണ് ക്യാപ്ടന്‍ പ്രഭാത് ഗോയല്‍ അടക്കമുള്ളവര്‍ മോചിതരായത്.
വളരെ മോശമായ അനുഭവമാണ് തങ്ങള്‍ക്ക് ഉണ്ടായതെന്ന് പ്രഭാത് ഗോയല്‍ പറഞ്ഞു. കടല്‍ക്കൊള്ളക്കാര്‍ തങ്ങളെ മാനസികമായി പീഡിപ്പിച്ചുവെന്നും അദ്ദേഹം വെളിപ്പെടുത്തി. മസ്‌ക്കറ്റ് വഴിയാണ് ഗോയല്‍ അടക്കമുള്ളവര്‍ ഡല്‍ഹിയിലെത്തിയത്. കപ്പലിലെ അഞ്ചു ജീവനക്കാര്‍ തിങ്കളാഴ്ച മുംബൈയില്‍ എത്തിയിരുന്നു.
22 ജീവനക്കാരുമായി ജപ്പാന്‍ കപ്പലായ സ്‌റ്റോള്‍ട്ട് വാലര്‍ സെപ്തംബര്‍ 15 നാണ് കടല്‍ക്കൊള്ളക്കാര്‍ തട്ടിയെടുത്തത്.....
No comments:
Post a Comment