Tuesday, November 25, 2008

ജബ്ബാറിന് കശ്മീരില്‍ ആയുധപരിശീലനം ലഭിച്ചു


(+01220783+)കണ്ണൂര്‍: തീവ്രവാദവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ തിരൂര്‍ മംഗലം വാളമരുതൂര്‍ തയാട്ടില്‍ അബ്ദുള്‍ ജബ്ബാറിന് (34) കശ്മീരില്‍ ആയുധപരിശീലനം ലഭിച്ചതായി വ്യക്തമായി. എ.കെ.47 ഉള്‍പ്പെടെയുള്ള തോക്കുകള്‍ ഉപയോഗിക്കാനും സേ്ഫാടകവസ്തുക്കള്‍ കൈകാര്യംചെയ്യാനുമാണ് കശ്മീരി ഭീകരരില്‍നിന്ന് ഇയാള്‍ക്ക് പരിശീലനം ലഭിച്ചത്. ഹൈദരാബാദില്‍നിന്ന് പ്രത്യേക അന്വേഷണസംഘം അറസ്റ്റ്‌ചെയ്ത ഇയാളെ ചോദ്യംചെയ്തപ്പോഴാണ് ഈ വിവരങ്ങള്‍ ലഭിച്ചത്.

ജബ്ബാറുള്‍പ്പെടെ മലയാളികളായ അഞ്ചുപേരാണ് ഹൈദരാബാദിലെ പ്രാരംഭ പരിശിലനത്തിനുശേഷം ആയുധപരിശീലനത്തിനായി കശ്മീരിലേക്ക് പോയത്. മറ്റു സംസ്ഥാനങ്ങളില്‍നിന്നുള്ളവരും ഇവരോടൊപ്പം കശ്മീരിലെ ക്യാമ്പില്‍ ഉണ്ടായിരുന്നു.....


No comments: