Thursday, November 06, 2008

കോട്ടയം ജില്ലാ പഞ്ചായത്ത് ഭരണം എല്‍.ഡി.എഫിന്‌


കോട്ടയം: മൂന്നര വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം കോട്ടയം ജില്ലാ പഞ്ചായത്ത് ഭരണം എല്‍.ഡി. എഫ് തിരിച്ചുപിടിച്ചു. ഇന്നു രാവിലെ നടന്ന തിരഞ്ഞെടുപ്പില്‍ ഒരു വോട്ടിന്റെ ഭൂരിപക്ഷത്തില്‍ സി.പി. എമ്മിലെ കെ.പി. സുഗുണന്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. എല്‍.ഡി.എഫിന് 12 വോട്ടും യു.ഡി.എഫിന് 11 വോട്ടും ലഭിച്ചു. കേരള കോണ്‍ഗ്രസ്- എം അംഗം തോമസ് കുന്നപ്പള്ളിയുടെ വോട്ടാണ് എല്‍.ഡി.എഫിന് തുണയായത്.

പാര്‍ട്ടിയുടെ വിപ്പ് ലംഘിച്ച് എല്‍.ഡി. എഫിന് വോട്ട് ചെയ്ത തോമസ് കുന്നപ്പള്ളിയെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയതായി കേരള കോണ്‍ഗ്രസ്-എം ചെയര്‍മാന്‍ സി.എഫ്. തോമസ് അറിയിച്ചു.


No comments: