Thursday, November 06, 2008

ഷേക്ക് ഹസീന ബംഗ്ലാദേശില്‍ തിരിച്ചെത്തി


ധാക്ക: അമേരിക്കയിലെ അഞ്ചുമാസത്തെ വിദേശ ചികിത്സക്കുശേഷം ഷേക്ക് ഹസീന ബംഗ്ലാദേശില്‍ തിരിച്ചെത്തി. അടുത്തമാസം നടക്കുന്ന പൊതുതിരഞ്ഞെടുപ്പില്‍ മത്സരിക്കാനാണ് ഹസീന നാട്ടിലേക്ക് മടങ്ങിയത്.

എമിറേറ്റ് വിമാനത്തില്‍ ധാക്കയിലെത്തിയ ഹസീനയെ വരവേല്‍ക്കാന്‍ ഒരുലക്ഷത്തോളം അനുയായികളാണ് എയര്‍പ്പോര്‍ട്ടിലെത്തിയത്.

അഴിമതിക്കേസില്‍ ഒരുവര്‍ഷത്തോളം കസ്റ്റഡിയില്‍ കഴിഞ്ഞശേഷമാണ് ഇവര്‍ അമേരിക്കയിലേക്ക് ചികിത്സക്കായി പോയത്. അഴിമതിക്കേസുകളിലൊന്നില്‍ ഇന്നലെ ഹസീനയെ കുറ്റവിമുക്തയായിക്കിയിരുന്നു.


No comments: