Thursday, November 06, 2008

റഷ്യയുടെ മിസൈല്‍ വിന്യാസം നിരാശാജനകം: അമേരിക്ക


വാഷിങ്ടണ്‍: ബാല്‍തിക് കടലില്‍ മിസൈലുകള്‍ വിന്യസിക്കുമെന്ന റഷ്യന്‍ പ്രസിഡന്റിന്റെ പ്രസ്താവന നിരാശാജനകമെന്ന് അമേരിക്ക.കിഴക്കന്‍ യൂറോപ്പില്‍ അമേരിക്ക സ്ഥാപിക്കുന്ന മിസൈല്‍ പ്രതിരോധസംവിധാനത്തിനെതിരെയാണ് റഷ്യന്‍ മിസൈലുകള്‍ സ്ഥാപിക്കുന്നതെന്ന് യു.എസ്. സ്റ്റേറ്റ് ഡിപാര്‍ട്‌മെന്റ് വക്താവ് സിയാന്‍ മക് കോര്‍മാക് പറഞ്ഞു.

ഇറാന്റെ ബാലസിറ്റിക് മിസൈലുകളെ പ്രതിരോധിക്കാനാണ് പോളണ്ടില്‍ മിസൈല്‍ പ്രതിരോധസംവിധാനം നിര്‍മ്മിക്കുന്നത്. മോസ്‌കോക്കെതിരെയല്ല പ്രതിരോധമെന്നും അദ്ദേഹം പറഞ്ഞു.


No comments: