Thursday, November 06, 2008

ശ്രീനഗറില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു


ശ്രിനഗര്‍: ജാമിയ പള്ളിയിലേക്ക് വിഘടനവാദികള്‍ നടത്തുന്ന മാര്‍ച്ച് തടയാനായി നിരോധനാജ്ഞ പുറപ്പെടുവിച്ചു. നൗഹാത പ്രദേശത്താണ് പോലീസ് നിരോധനാജ്ഞ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

കടകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ബാങ്കുകള്‍ എന്നിവ അടച്ചിട്ടിരിക്കുകയാണ്. ഹുറിയത് വിഘടനവാദികളുടെ ഇരുസംഘടനകളും സംയുക്തമായാണ് മാര്‍ച്ച് പ്രഖ്യാപിച്ചിരിക്കുന്നത്.

ശ്രീനഗറിലേക്കുള്ള എല്ലാ വഴികളും അടച്ചിരിക്കുകയാണ്.


No comments: