Thursday, November 06, 2008

കേരളം ശക്തമായനിലയില്‍


ശ്രീകുമാര്‍നായര്‍ 143 നോട്ടൗട്ട്, രോഹന്‍പ്രേം 96 നോട്ടൗട്ട്

പാലക്കാട്: ആദ്യദിനം ഗോവയില്‍ നിന്ന് പ്രഹരമേറ്റ കേരളം അതേനാണയത്തില്‍ തിരിച്ചടിക്കുന്നു. കോട്ടമൈതാനം ഭാഗ്യഗ്രൗണ്ടാണെന്ന് ഒരിക്കല്‍കൂടി തെളിയിച്ച മുന്‍ ക്യാപ്റ്റന്‍ ശ്രീകുമാര്‍ നായരുടെയും (143 നോട്ടൗട്ട്), രോഹന്‍പ്രേമിന്റെയും (96 നോട്ടൗട്ട്) ബാറ്റിങ്ങിന്റെ ബലത്തില്‍ കേരളം മൂന്നാം ദിനം കളിനിര്‍ത്തുമ്പോള്‍ മൂന്നുവിക്കറ്റ് നഷ്ടത്തില്‍ 327 റണ്‍സെടുത്തിട്ടുണ്ട്. ഒരുദിവസംമാത്രം ശേഷിക്കെ മത്സരം സമനിലയിലേക്ക് നീങ്ങുകയാണ്. ഏഴുവിക്കറ്റും ഒരു ദിവസവും ബാക്കിയുള്ളപ്പോള്‍ കേരളത്തിന് ഒന്നാം ഇന്നിങ്‌സ് ലീഡ് നേടാന്‍ 134 റണ്‍സ്‌കൂടി മതി. 460 റണ്‍സാണ് ഗോവയുടെ ഒന്നാം ഇന്നിങ്‌സ് സേ്കാര്‍.
രണ്ടുവിക്കറ്റിന് 107 എന്ന നിലയില്‍ ബുധനാഴ്ച കളി പുനരാരംഭിച്ച കേരളത്തിന് തുടക്കത്തിലെ തിരിച്ചടിയേറ്റു.....


No comments: