ഗാംഗുലിക്ക് അവസാന ടെസ്റ്റ് ഝ ലക്ഷ്മണിന് നൂറാം ടെസ്റ്റ്
നാഗ്പുര്‍: അതെ, നമുക്ക് സാധിക്കും എന്ന മുദ്രാവാക്യവുമായി എത്തി അമേരിക്കയെ കീഴടക്കിയ ബരാക് ഒബാമയുടെ മാനസികാവസ്ഥയിലാണ് നാഗ്പുര്‍ ടെസ്റ്റിന് മഹേന്ദ്ര സിങ് ധോനി പട നയിക്കുന്നത്. ഓസ്‌ട്രേലിയയെ കീഴടക്കി ടെസ്റ്റ് പരമ്പര നേടാന്‍ ഇന്ത്യയ്ക്കാവും എന്ന് തെളിയിച്ചുകൊണ്ട് ക്യാപ്റ്റന്‍സ്ഥാനത്തേക്കുള്ള ആരോഹണം ഉജ്ജ്വലമാക്കാനൊരുങ്ങുകയാണ് ധോനി. വ്യാഴാഴ്ച നാഗ്പുരില്‍ ആരംഭിക്കുന്ന അവസാന ക്രിക്കറ്റ് ടെസ്റ്റില്‍ തോല്‍ക്കാതിരുന്നാല്‍ മൊഹാലി ടെസ്റ്റിലെ ലീഡ് പരമ്പരനേട്ടമാക്കി ധോനിക്ക് മാറ്റാം. അനില്‍ കുംബ്ലെ വിരമിച്ചതോടെ ഇന്ത്യയുടെ സമ്പൂര്‍ണ ക്യാപ്റ്റനാകാന്‍ തയ്യാറെടുക്കുന്ന ധോനിയുടെ ആദ്യ പരീക്ഷണമാണ് നാഗ്പുരിലെ പുതിയ സ്റ്റേഡിയത്തില്‍.....
No comments:
Post a Comment