Thursday, November 06, 2008

ബാഴ്‌സ, സ്‌പോര്‍ട്ടിങ് പ്രീക്വാര്‍ട്ടറില്‍


ചാമ്പ്യന്‍സ് ലീഗ്: ചെല്‍സിയെ റോമ മുക്കി

ബാഴ്‌സലോണ (സ്‌പെയിന്‍):ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളില്‍ കറ്റാലിയന്‍ വമ്പന്മാരായ ബാഴ്‌സലോണയും പോര്‍ച്ചുഗല്‍ ടീം സ്‌പോര്‍ട്ടിങ് ലിബ്‌സനും പ്രീ ക്വാര്‍ട്ടര്‍ ഉറപ്പാക്കിയപ്പോള്‍ പ്രീമിയര്‍ ലീഗ് മുന്‍ ചാമ്പ്യന്മാരായ ചെല്‍സിക്ക് ഞെട്ടിക്കുന്ന തോല്‍വി.
സ്വിസ് ടീം ബാസലുമായി സമനില (1-1) പാലിച്ചാണ് ബാഴ്‌സ ഗ്രൂപ്പ് സി യില്‍ നിന്ന് അവസാന പതിനാറില്‍ സ്ഥാനമുറപ്പിച്ചത്. യുക്രൈന്‍ ടീം ഷക്തറിനെ എതിരില്ലാത്ത ഒരു ഗോളിനു മറികടന്ന് സ്‌പോര്‍ട്ടിങ്ങും ഗ്രൂപ്പില്‍ നിന്ന് മുന്നേറി. ജയിച്ചാല്‍ പ്രീ ക്വാര്‍ട്ടര്‍ ഉറപ്പായിരുന്ന ചെല്‍സിയെ ഗ്രൂപ്പ് എയില്‍ ഇറ്റാലിയന്‍ ടീം എ.എസ്. റോമയാണ് ഞെട്ടിച്ചത് (1-3). 2005-ലെ ചാമ്പ്യന്മാരായ ഇംഗ്ലീഷ് ടീം ലിവര്‍പൂള്‍ വിവാദ പെനാള്‍ട്ടി ഗോളില്‍ സ്പാനിഷ് അത്‌ലറ്റിക്കൊ മാഡ്രിഡിനോട് സമനില നേടി രക്ഷപ്പെട്ടു.....


No comments: