Thursday, November 06, 2008

ഗഗന്‍ നരംഗിന് ലോകറെക്കോഡോടെ കിരീടം


'ഈ വിജയം സണ്ണി തോമസിന്'

ബാങ്കോക്ക്: ഷൂട്ടിങ്ങില്‍, പത്തുമീറ്റര്‍ എയര്‍ റൈഫിളില്‍ ഒളിമ്പിക് സ്വര്‍ണത്തിനുപിന്നാലെ, ലോകറെക്കോഡും ലോകകിരീടവും ഇന്ത്യയ്ക്ക്. അഭിനവ് ബിന്ദ്ര ബെയ്ജിങ്ങില്‍ സ്വര്‍ണം നേടിയ അതേയിനത്തില്‍ ലോകറെക്കോഡോടെ സ്വര്‍ണം നേടി ഗഗന്‍ നരംഗാണ് ലോകകിരീടം ചൂടിയത്. ബാങ്കോക്കില്‍ നടന്ന ലോകകപ്പ് ഫൈനലിലാണ് നരംഗിന്റെ നേട്ടം. ഇതോടെ, ഒളിമ്പിക്‌സില്‍ മെഡല്‍ നേടാനാവാത്തതിന്റെ നിരാശ നരംഗ് മറികടന്നു. അമേരിക്കന്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ബരാക് ഒബാമയുടെ വിജയമാണ് തന്നെ പ്രചോദിപ്പച്ചതെന്ന് പറഞ്ഞ നരംഗ് നേട്ടം ദേശീയ കോച്ചും മലയാളിയുമായ പ്രൊഫ. സണ്ണി തോമസിന് സമര്‍പ്പിച്ചു. ഒളിമ്പിക് സ്വര്‍ണം നേടിയശേഷം അഭിനവ് ബിന്ദ്ര ദേശീയ റൈഫിള്‍ അസോസിയേഷനെയും ഇന്ത്യന്‍ പരിശീലകരെയും കുറ്റപ്പെടുത്തിയപ്പോള്‍, നരംഗിന്റെ പ്രഖ്യാപനം വേറിട്ടതായി.....


No comments: