തളിപ്പറമ്പ്:കര്‍ണാടക മുഖ്യമന്ത്രി യദ്യൂരപ്പ രാജരാജേശ്വര ക്ഷേത്രത്തില്‍ പൊന്നിന്‍കുടംവെച്ച് തൊഴുത് ആനയെ നടയിരുത്തി. കര്‍ണാടക മന്ത്രിമാരുള്‍പ്പെടെയുള്ള ഭക്തജന സാന്നിധ്യത്തില്‍ ബുധനാഴ്ച രാവിലെയായിരുന്നു ചടങ്ങുകള്‍.
രാവിലെ ചിറയില്‍ കുളിപ്പിച്ച് വാസുദേവപുരം ക്ഷേത്രത്തില്‍വെച്ച് നെറ്റിപ്പട്ടംകെട്ടി അലങ്കരിച്ചാണ് 'ഗണപതി' എന്ന് പേരിട്ട ആനയെ ക്ഷേത്ര സന്നിധിയിലേക്ക് ആനയിച്ചത്. മുത്തുക്കുടകളുടെയും വാദ്യഘോഷങ്ങളുടെയും ഭക്തജനങ്ങളുടെയും അകമ്പടിയോടെ നീങ്ങിയ ആനയോടുള്ള ആദരസൂചകമായി ക്ഷേത്രപരിസരത്തെ വീടുകളില്‍ ദീപംതെളിഞ്ഞു.
പതിനൊന്നുമണിയോടെ മുഖ്യമന്ത്രി യദ്യൂരപ്പ ക്ഷേത്രത്തിലെത്തുമ്പോഴേക്കും ചടങ്ങുകള്‍ക്കുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായിരുന്നു. ആനയെ നടയിരുത്തുന്നതിന് മുന്നോടിയായി യദ്യൂരപ്പ രാജരാജേശ്വരന് മുന്നില്‍ പൊന്നിന്‍കുടംവെച്ച് തൊഴുതു.....
No comments:
Post a Comment