Thursday, November 06, 2008

ഭൂമി കൈയേറ്റം: തടവും പിഴയും ശിക്ഷ ഉറപ്പാക്കാന്‍ ഓര്‍ഡിനന്‍സ് വരുന്നു


തിരുവനന്തപുരം: സര്‍ക്കാര്‍ ഭൂമി കൈയേറുന്നവര്‍ക്ക് മൂന്നുവര്‍ഷം തടവും അരലക്ഷംരൂപ പിഴയും കൈയേറ്റങ്ങള്‍ക്ക് സാധുത നല്‍കാന്‍ വ്യാജരേഖ ചമച്ചാല്‍ തടവ് അഞ്ചുവര്‍ഷവും പിഴ അരലക്ഷം രൂപയുമായി വ്യവസ്ഥചെയ്യുന്ന ഭൂ സംരക്ഷണ ഭേദഗതി നിയമം ഓര്‍ഡിനന്‍സായി പുറപ്പെടുവിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു.

ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാന്‍ ശുപാര്‍ശചെയ്ത ദിവസംതന്നെയാണ് നിയമസഭ വിളിച്ചുകൂട്ടാനും മന്ത്രിസഭ ഗവര്‍ണറോട് ആവശ്യപ്പെട്ടിരിക്കുന്നത്. അതിനാല്‍ ഗവര്‍ണര്‍ ഓര്‍ഡിനന്‍സില്‍ ഒപ്പുവെക്കുമോയെന്ന സംശയവും നിയമജ്ഞരിലുണ്ടാക്കിയിട്ടുണ്ട്. ഓര്‍ഡിനന്‍സ് ഉണ്ടായില്ലെങ്കില്‍ 1957 ലെ ഭൂസംരക്ഷണ ഭേദഗതി ബില്‍ നവംബര്‍ 24 ന് ചേരുന്ന നിയമസഭാ സമ്മേളനത്തിന്റെ പരിഗണനക്ക് വരും.....


No comments: