തിരുവനന്തപുരം: കേരളീയര്‍ക്കുള്ള റേഷനരി പൂര്‍ണമായി നിര്‍ത്തലാക്കിയ കേന്ദ്ര കൃഷിമന്ത്രിയുടെ നിലപാടിനോട് പ്രധാനമന്ത്രിക്കുള്ള സമീപനം എന്താണെന്ന് അറിയാന്‍ ജനങ്ങള്‍ക്ക് അതിയായ താല്പര്യമുണ്ടെന്ന് മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ പറഞ്ഞു.
റേഷനരി ക്വാട്ട പുനഃസ്ഥാപിക്കുന്നകാര്യം പരിഗണനാര്‍ഹമാണെന്ന് കേരളത്തില്‍നിന്നുള്ള സര്‍വകക്ഷി സംഘത്തോട് പ്രധാനമന്ത്രി ഉറപ്പുനല്‍കിയതായിരുന്നു. എന്നാല്‍, കേന്ദ്ര കൃഷിമന്ത്രി സംസ്ഥാനത്തിന്റെ ന്യായമായ ആവശ്യം തുടര്‍ച്ചയായി നിഷേധിക്കുന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നതെന്ന് മന്ത്രിസഭാ യോഗത്തിന് ശേഷം നടന്ന പത്രസമ്മേളനത്തില്‍ അദ്ദേഹം വെളിപ്പെടുത്തി.
കേരളത്തിന് പ്രതിവര്‍ഷം 14 ലക്ഷത്തില്‍പ്പരം ടണ്‍ റേഷന്‍അരി നല്‍കിയിരുന്നു. അത് ആദ്യം വെട്ടിക്കുറയ്ക്കുകയും പിന്നീട് പൂര്‍ണമായും നിര്‍ത്തലാക്കുകയും ചെയ്ത കേന്ദ്രസര്‍ക്കാര്‍ നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്.....
No comments:
Post a Comment