Wednesday, November 05, 2008

കടലില്‍ ബോട്ടും ടഗ്ഗും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു


വടകര: പുറങ്കടലില്‍ ബോട്ടും ടഗ്ഗും കൂട്ടിയിടിച്ച് ഒരു മത്സ്യത്തൊഴിലാളി മരിച്ചു. രണ്ടുപേര്‍ക്ക് പരിക്കേറ്റു.

തലശ്ശേരി ഭാഗത്ത് ഇന്ന് പുലര്‍ച്ചെയുണ്ടായ അപകടത്തില്‍ വടകര വീരഞ്ചേരി സ്വദേശി അബൂബക്കര്‍ (55) ആണ് മരിച്ചത്. വടകരയില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയതായിരുന്നു. അപകടത്തില്‍ പരിക്കേറ്റ വടകര സ്വദേശികളായ കണയങ്കുളത്ത് അബ്ദുള്‍ റസാഖ് (33) തലശ്ശേരി ജനറല്‍ ആസ്പത്രിയിലും അബ്ദുള്‍ റഹ്മാന്‍ (50) കോഴിക്കോട് മെഡിക്കല്‍ കോളേജ് ആസ്പത്രിയിലും ചികിത്സയിലാണ്

ഇന്നു പുലര്‍ച്ചെ ഇവര്‍ മൂന്ന് പേരും സഞ്ചരിച്ച ബോട്ടില്‍ ടഗ് വന്നിടിക്കുകയായിരുന്നു. ബോട്ട് മറിഞ്ഞ് ഒരു മണിക്കൂറിലേറെ നേരം കടലില്‍ കഴിഞ്ഞ ഇവരെ അതുവഴി വന്ന ഒരു ബോട്ടാണ് കരയിലെത്തിച്ചത്.....


No comments: