(+01219408+)മുംബൈ: പ്രമുഖ ചലച്ചിത്ര സംവിധായകന്‍ ബി. ആര്‍. ചോപ്ര അന്തരിച്ചു. 95 വയസ്സായിരുന്നു. ഏറെനാളായി രോഗബാധിതനായിരുന്നു. ഇന്ന് കാലത്ത് 8.15ന് ജുഹുവിലെ വീട്ടിലായിരുന്നു അന്ത്യം. സംസ്‌കാരം വൈകീട്ട് 4.30ന് നടക്കും.
ഇന്ത്യന്‍ ടെലിവിഷന്‍ രംഗത്ത് ചരിത്രം സൃഷ്ടിച്ച മഹാഭാരതം പരമ്പരയുടെ സംവിധായകനായ ചോപ്രയെ രാജ്യം ചലചിത്രരംഗത്തെ പരമോന്നത പുരസ്‌കാരമായ ദാദാഫാല്‍കെ അവാര്‍ഡ് നല്‍കി ആദരിച്ചിരുന്നു.
1914ല്‍ ലുധിയാനയിലാണ് ജനിച്ചത്. ഏറെ നാള്‍ സിനിമാ നിരൂപകനായിരുന്നു. 1955ല്‍ ബി. ആര്‍. ഫിലിംസ് എന്ന നിര്‍മ്മാണ കമ്പനി രൂപീകരിച്ചാണ് ചലച്ചിത്രരംഗത്തേയ്ക്ക് പ്രവേശിക്കുന്നത്. നയാ ദൗറാണ് ആദ്യ ചിത്രം. തവായ്ഫ്, ഏക ്ഹി രാസ്ത, ചാന്ദ്‌നി ചൗക്ക്, അഫ്‌സാന, കല്‍ കി ആവാസ്, ഗുംറ, കാനൂന, സാധന, ഇന്‍സാഫ് ക താരാസൂ തുടങ്ങി പതിനേഴ് ചിത്രങ്ങള്‍ സംവിധാനം ചെയ്തു.....
No comments:
Post a Comment