Wednesday, November 05, 2008

ജനങ്ങളുടെ വിജയം: ഒബാമ


(+01219407+)വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡണ്ട് തിരഞ്ഞെടുപ്പില്‍ പ്രകടമായത് അമേരിക്കന്‍ ജനതയുടെ വിജയമാണെന്ന് ബരാക്ക് ഒബാമ. തിരഞ്ഞെടുപ്പ് ഫലം പുറത്തു വന്നതിനുശേഷം നടത്തിയ വിജയാഘോഷ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മാറ്റത്തിന്റെ കാറ്റ് അമേരിക്കയിലേയ്ക്ക് പ്രവേശിച്ചിരിക്കുകയാണ്. ചെങ്കുത്തായ, ദൈര്‍ഘ്യമേറിയ പാതയാണ് മുന്നിലുള്ളത്. ഒരു കൊല്ലം കൊണ്ട് നമുക്കത് താണ്ടാനായെന്നു വരില്ല. എന്നാല്‍ എന്നെങ്കിലുമൊരുനാള്‍ നമ്മള്‍ അവിടെയെത്തുമെന്ന് മുമ്പെന്നത്തേക്കാളും എനിക്ക് ഇപ്പോള്‍ ഉറപ്പുണ്ട്. ഇക്കാര്യത്തില്‍ ഞാന്‍ നിങ്ങള്‍ക്ക് ഉറപ്പ് നല്‍കുന്നു. നമ്മള്‍ ഒത്തൊരുമിച്ച് ലക്ഷ്യം നേടുക തന്നെ ചെയ്യും. ചിക്കാഗോയിലെ ഗ്രാന്‍ഡ് പാര്‍ക്കില്‍ ഒന്നേകാല്‍ ലക്ഷത്തോളം വരുന്നവരെ അഭിസംബോധന ചെയ്ത് ഒബാമ പറഞ്ഞു.....


No comments: