നാഗ്പുര്‍: ഓസ്‌ട്രേലിയക്കെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ പുതുമുഖതാരം എം. വിജയ് ഇന്ത്യയ്ക്ക് വേണ്ടി ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യുമെന്ന് ക്യാപ്റ്റന്‍ മഹേന്ദ്രസിങ് ധോനി. വിലക്കേര്‍പ്പെടുത്തപ്പെട്ട ഗൗതം ഗംഭീറിന് പകരമാണ് തമിഴ്‌നാട് താരമായ വിജയ് ടീമിലെത്തിയത്. നിര്‍ണായകമായ നാലാം ടെസ്റ്റ് നാളെ ആരംഭിക്കും. പരമ്പരയില്‍ ഇപ്പോള്‍ ഇന്ത്യ 1-0ന് മുന്നിലാണ്.
പരമ്പരയില്‍ ഇന്ത്യയ്ക്കുവേണ്ടി ഏറ്റവുമധികം റണ്ണടിച്ച ഗംഭീറിന്റെ അഭാവം ഒരു വലിയ നഷ്ടം തന്നെയാണ്. അത് ടീമിന്റെ പ്രകടനത്തില്‍ മുഴച്ചുനില്‍ക്കുകയും ചെയ്യും. എന്നാല്‍ പ്രതികൂലമായ ഈ സാഹചര്യത്തില്‍ നിന്ന് എങ്ങിനെ കരകയറാം എന്നതിനെ കുറിച്ചായിരിക്കണം നമ്മള്‍ ചിന്തിക്കേണ്ടത്. വിജയ്ക്ക് അരങ്ങേറ്റം കുറിക്കാന്‍ പറ്റിയ സമയമാണിത്.....
No comments:
Post a Comment