(+01220804+)മുംബൈ: ആഹ്ലാദം അലതല്ലുമ്പോഴും അവരുടെ നെഞ്ചിലെ തീ അടങ്ങിയിട്ടില്ല, മരണത്തെ മുന്നില്‍ക്കണ്ടുകൊണ്ടുള്ള അറുപത് ദിവസത്തെ ജീവിതത്തിനൊടുവില്‍ തിരിച്ചെത്തിയിട്ടും. വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും സുഹൃത്തുക്കള്‍ക്കും മടങ്ങിവരവ് ആശ്വാസമേകി.
ഏദന്‍ കടലിടുക്കില്‍ സൊമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ ബന്ദികളാക്കിവെച്ച എം.ടി. സ്റ്റോള്‍ട്ട് വാലര്‍ എന്ന ചരക്ക് കപ്പലിലെ അഞ്ചു ജീവനക്കാരാണ് തിങ്കളാഴ്ച പുലര്‍ച്ചെ അഞ്ചിന് മുംബൈയിലെത്തിയത്. കുടുംബക്കാരും മാധ്യമ പ്രവര്‍ത്തകരുമായി വലിയൊരു സംഘം തന്നെ വിമാനത്താവളത്തില്‍ വരവേല്‍ക്കാന്‍ ഉണ്ടായിരുന്നു. നവീദ് ബുറോണ്ട്കര്‍, ഇന്‍സിഡോര്‍ ഫെര്‍ണാണ്ടസ്, അലിസ്റ്റര്‍ ഫെര്‍ണാണ്ടസ്, ഓംപ്രകാശ് ശുക്ല, സന്തോഷ്പാട്ടീല്‍ എന്നിവരാണ് മസ്‌ക്കറ്റില്‍ നിന്ന് വിമാനത്തിലെത്തിയത്.....
No comments:
Post a Comment