Tuesday, November 25, 2008

പുലികള്‍ ചെറുത്തു നില്‍ക്കുന്നു; ഏറ്റുമുട്ടലില്‍ 174 മരണം


(+01220781+)കൊളംബോ: ശ്രീലങ്കന്‍ സേന കിളിനൊച്ചി പിടിക്കാന്‍ മുന്നേറ്റം തുടരുന്നതിനിടെ വടക്കന്‍ മേഖലയിലുണ്ടായ രൂക്ഷമായ പോരാട്ടങ്ങളില്‍ 27 സൈനികരും 147 പുലികളും കൊല്ലപ്പെട്ടതായി പ്രതിരോധ വക്താക്കള്‍ അറിയിച്ചു. അതേസമയം വെള്ളിയാഴ്ച മുതലുണ്ടായ ഏറ്റുമുട്ടലുകളില്‍ 78 സൈനികരെ വധിച്ചതായി എല്‍.ടി.ടി വക്താക്കള്‍ പറഞ്ഞു. വടക്കന്‍ മേഖലയിലെ പ്രധാന കേന്ദ്രമായ നെല്ലൂരില്‍ സൈന്യത്തിന്റെ തള്ളിക്കയറ്റം പുലികള്‍ വിജയകരമായി ചെറുത്തതായും പുലികളുമായി അടുപ്പമുള്ള തമിഴ് നെറ്റ് വെബ്‌സൈറ്റ് റിപ്പോര്‍ട്ടു ചെയ്തു.

പുണേരിന്‍ പ്രദേശം സൈന്യം പിടിച്ചെടുത്തത് പരസ്യമായി അംഗീകരിച്ച പുലി വെബ്‌സൈറ്റ് ആറു സൈനികരുടെ മൃതദേഹങ്ങള്‍ ഇതുവരെ കണ്ടെടുത്തതായും പറയുന്നു.....


No comments: