ജറുസലേം: ഇറാന്‍ പ്രസിഡണ്ട് അഹമ്മദി നജാദിനെ വധിച്ചും ഇറാന്റെ അണുവായുധ പദ്ധതിക്ക് തടയിടണമെന്ന് ഇസ്രായലിന്റെ മുന്‍ സൈനിക മേധാവി മോഷെ യാ ആലോണ്‍ പടിഞ്ഞാറന്‍ രാഷ്ട്രങ്ങളോട് ആവശ്യപ്പെട്ടു.
ഇറാന്റെ മേല്‍ക്കൊയ്മ അവസാനിപ്പിക്കാതെ മേഖലയില്‍ ശാശ്വത സമാധാനം സാധ്യമല്ലെന്നും സിഡ്‌നി ഹെറാള്‍ഡിന് നല്‍കിയ അഭിമുഖത്തില്‍ യാ ആലോണ്‍ അഭിപ്രായപ്പെട്ടു. ഇറാനെതിരായ ആക്രമണത്തിന് സൗദി, ജോര്‍ദാന്‍ എന്നിവയുടെ പിന്തുണയുണ്ടാകുമെന്നും അറബ്-ഇസ്രായല്‍ പ്രശ്‌നത്തേക്കാള്‍ രൂക്ഷമാണ് ഷിയാ-സുന്നി സംഘര്‍ഷമെന്നും അദ്ദേഹം പറഞ്ഞു.
2002 മുതല്‍ മൂന്ന് വര്‍ഷം ഇസ്രായലി സൈനിക മേധാവിയായി സേവനമനുഷ്ഠിച്ച യാ ആലോണ്‍ ലിക്വിഡ് പാര്‍ട്ടി വിജയിച്ചാല്‍ അടുത്ത പ്രതിരോധമന്ത്രിയാകമെന്നാണ് കണക്കാക്കപ്പെടുന്നത്.....
No comments:
Post a Comment