തിരുവനന്തപുരം: കേന്ദ്ര അവഗണനയ്‌ക്കെതിരെ മന്ത്രിമാരും എം.പി മാരും എം.എല്‍.എ മാരും ന്യൂഡല്‍ഹിയില്‍ സമരം നടത്തിയതിന്റെ ഫലമായി 11,000 ടണ്‍ അരി സംസ്ഥാനത്തിന് അധികമായി ലഭിച്ചുവെന്ന് ഭക്ഷ്യമന്ത്രി സി.ദിവാകരന്‍ പറഞ്ഞു. താല്‍ക്കാലിക സംവിധാനം എന്ന നിലയിലാണ് ഇത് അനുവദിച്ചതെന്ന് അദ്ദേഹം അറിയിച്ചു.
എ.പി.എല്‍ അരിവിഹിതം കേന്ദ്രസര്‍ക്കാര്‍ പൂര്‍ണ്ണമായും നിര്‍ത്തലാക്കുന്നുവെന്ന വിവരമാണ് സംസ്ഥാനത്തിന് ലഭിച്ചത്. ഇതിന്റെ ഭാഗമായാണ് അരി വിഹിതം കുറയ്ക്കുന്നത്. സംസ്ഥാനത്തിന്റെ പ്രത്യേക സാഹചര്യം കണക്കിലെടുത്താണ് താല്‍ക്കാലികമായി അരി അനുവദിച്ചതെന്ന് മന്ത്രി പറഞ്ഞു.
No comments:
Post a Comment