മുംബൈ: റെയില്‍വെമന്ത്രി ലാലു പ്രസാദ് യാദവ് മഹാരാഷ്ട്രക്കാരെ തീര്‍ത്തും അവഗണിക്കുകയാണെന്ന് ശിവസേന കുറ്റപ്പെടുത്തി. റെയില്‍വെയുടെ എല്ലാ കാര്യങ്ങളിലും ലാലു പിടിമുറുക്കിയിരിക്കുകയാണ്.
ഇതുമൂലം മഹാരാഷ്ട്രക്കാര്‍ക്ക് അടുത്തിടെയൊന്നും റെയില്‍വെയില്‍ ജോലി കിട്ടിയിട്ടില്ലെന്ന് ശിവസേന മുഖപത്രമായ 'സാംന' യില്‍ പ്രസിദ്ധീകരിച്ച മുഖപ്രസംഗത്തില്‍ പറയുന്നു. താന്‍ മഹാരാഷ് ട്രക്കാരനാണെന്നും മഹാരാഷ്ട്ര തന്റെ സ്വന്തം സ്ഥലമാണെന്നും റെയില്‍വെ മന്ത്രി ലാലു പ്രസാദ് യാദവ് അടുത്തിടെ പറഞ്ഞിരുന്നു.
No comments:
Post a Comment