ന്യൂഡല്‍ഹി: മധ്യഡല്‍ഹിയിലെ ഫരാഷ്ഖന്ന പ്രദേശത്ത് മൂന്നുനില കെട്ടിടം തകര്‍ന്നുവീണ് ഒരാള്‍ മരിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെ 1.30 നാണ് അപകടമുണ്ടായത്. മൂന്നാം നിലയില്‍ അറ്റകുറ്റപ്പണി നടത്തിക്കൊണ്ടിരുന്ന തൊഴിലാളിയാണ് മരിച്ചത്.
കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ ആരെങ്കിലും കുടുങ്ങിക്കിടക്കുന്നുണ്ടോയെന്ന് അറിയാനായി തിരച്ചില്‍ നടത്തുകയാണ്. ഏറെ പഴക്കമുള്ള കെട്ടിടത്തിനു മുകളില്‍ ബോള്‍ ബെയറിങ് ഘടിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് കെട്ടിടം തകര്‍ന്നുവീണതെന്ന് പോലീസ് അറിയിച്ചു.
No comments:
Post a Comment