Monday, November 24, 2008

വിലക്കയറ്റം: പ്രതിപക്ഷം സഭയില്‍നിന്ന് ഇറങ്ങിപ്പോയി


തിരുവനന്തപുരം: വിലക്കയറ്റത്തെക്കുറിച്ച് സഭാനടപടികള്‍ നിര്‍ത്തിവച്ച് ചര്‍ച്ച നടത്തണമെന്ന അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍നിന്ന് ഇറങ്ങിപ്പോയി. ശൂന്യവേളയില്‍ കെ.സി.വേണുഗോപാല്‍ എം.എല്‍.എയാണ് പ്രമേയത്തിന് അനുമതി തേടിയത്.

മറ്റു സംസ്ഥാനങ്ങളെക്കാള്‍ രൂക്ഷമായ വിലക്കയറ്റമാണ് കേരളത്തില്‍ ഉള്ളതെന്ന് കെ.സി.വേണുഗോപാല്‍ പറഞ്ഞു. വിപണിയില്‍ സര്‍ക്കാരിന്റെ ഇടപെടല്‍ കാര്യക്ഷമമല്ല. വിലക്കയറ്റംമൂലം ജനങ്ങള്‍ ബുധിമുട്ടുമ്പൊഴും സര്‍ക്കാര്‍ നടപടി സ്വീകരിക്കുന്നില്ലെന്ന് അദ്ദേഹം ആരോപിച്ചു.

പെട്രോളിയം ഉത്പന്നങ്ങളുടെ വില കുറയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകാത്തതാണ് വിലക്കയറ്റത്തിന് കാരണമെന്ന് ഭക്ഷ്യമന്ത്രി സി.ദിവാകരന്‍ മറുപടി പറഞ്ഞു.....


No comments: