Monday, November 24, 2008

തട്ടിയെടുത്ത കപ്പലിലെ അഞ്ച് ജീവനക്കാര്‍ മുംബൈയിലെത്തി


മുംബൈ: സോമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ തട്ടിയെടുത്ത എം.ടി സ്‌റ്റോള്‍ട്ട് വാലര്‍ എന്ന കപ്പലിലെ അഞ്ച് ജീവനക്കാര്‍ മുംബൈയിലെത്തി. രണ്ടു മാസത്തോളം സോമാലിയന്‍ തീരത്ത് ബന്ധനത്തില്‍ കഴിഞ്ഞ ശേഷമാണ് ഇവര്‍ മോചിതരായത്.

മസ്‌കറ്റില്‍നിന്ന് വിമാനമാര്‍ഗ്ഗം എത്തിയ കപ്പല്‍ ജീവനക്കാരെ സ്വീകരിക്കാന്‍ ഇവരുടെ ബന്ധുക്കള്‍ കാത്തുനിന്നിരുന്നു. സെപ്തംബറില്‍ തട്ടിയെടുത്ത കപ്പലില്‍ 18 ഇന്ത്യക്കാരാണ് ഉണ്ടായിരുന്നത്. 23,818 ടണ്‍ എണ്ണ ഉത്പന്നങ്ങളുമായി പോകുന്നതിനിടെയാണ് കപ്പല്‍ തട്ടിയെടുത്തത്. കൊള്ളക്കാരും കപ്പല്‍ ഉടമയും തമ്മില്‍ നടന്ന ചര്‍ച്ചയുടെ ഫലമായി മോചനദ്രവ്യം നല്‍കിയശേഷം നവംബര്‍ 16 നാണ് കപ്പല്‍ മോചിപ്പിച്ചത്.


No comments: