Monday, November 24, 2008

അടുത്ത മത്സരങ്ങളില്‍ യുവതാരങ്ങള്‍ക്ക് അവസരം നല്‍കും: ധോനി


ബാംഗ്ലൂര്‍: ഇംഗ്ലണ്ടിനെതിരായ പരമ്പര സ്വന്തമാക്കിക്കഴിഞ്ഞ ഇന്ത്യ അടുത്ത മൂന്ന് മത്സരങ്ങളില്‍ യുവതാരങ്ങള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ നല്‍കിയേക്കുമെന്ന് ക്യാപ്റ്റന്‍ മഹേന്ദ്രസിങ് ധോനി സൂചിപ്പിച്ചു.

തീര്‍ച്ചയായും അടുത്ത മൂന്ന് മത്സരങ്ങളില്‍ ടീമില്‍ ചില മാറ്റങ്ങളുണ്ടാകും. പരമ്പരയില്‍ ഇതുവരെ അവസരം ലഭിക്കാത്ത ചിലര്‍ക്ക് അവസരം നല്‍കാനാണ് ടീമിന്റെ തീരുമാനം. എന്നാല്‍ ഇപ്പോഴത്തെ വിജയയാത്രയ്ക്ക് തടസമുണ്ടാക്കാത്ത രീതിയിലായിരിക്കും മാറ്റങ്ങള്‍. പരമ്പരയില്‍ ഒരു ക്ലീന്‍ സ്വീപിനാണ് ഇന്ത്യ ശ്രമിക്കുന്നത്-ധോനി പറഞ്ഞു.

പ്രതികൂലമായ സാഹചര്യത്തിലും മികച്ച രീതിയില്‍ പന്തെറിഞ്ഞ ബൗളര്‍മാരാണ് ഇന്ത്യയ്ക്ക് നാലാം ഏകദിനത്തില്‍ ജയമൊരുക്കിയതെന്ന് ധോനി പറഞ്ഞു. ഔട്ട്ഫീല്‍ഡ് കുതിര്‍ന്നു കിടക്കുന്നതിനാല്‍ സ്പിന്നര്‍മാര്‍ നന്നായി വിയര്‍ത്തു.....


No comments: