Tuesday, November 04, 2008

ചെക്ക് പോസ്റ്റ് നവീകരണത്തിന് കമ്പനി: ധനമന്ത്രി


തിരുവനന്തപുരം: കേന്ദ്ര സഹായത്തോടെ ചെക്കുപോസ്റ്റുകളുടെ നവീകരണത്തിന് കമ്പനി രൂപികരിക്കുമെന്ന് മന്ത്രി തോമസ് ഐസക്. ജനുവരി ഒന്നുമുതല്‍ ഇ ഫയലിങ് നിര്‍ബന്ധമാക്കും. നികുതിവെട്ടിപ്പ് കണ്ടെത്തുന്നവര്‍ക്ക് പാരിതോഷികം നല്‍കാനും തീരുമാനിച്ചതായി അദ്ദേഹം പറഞ്ഞു.

സാമ്പത്തികമാന്ദ്യമുണ്ടെങ്കിലും കേരളത്തില്‍ ഇത്തവണ 25 ശതമാനം നികുതി വര്‍ദ്ധനവ് പ്രതീക്ഷിക്കുന്നുണ്ട്.
കഴിഞ്ഞ സാമ്പത്തിക വര്‍ഷം 6275 കോടി രൂപയാണ് നികുതിവരുമാനം. ഈ സാമ്പത്തികവര്‍ഷം ഇതുവരെ 5015 കോടി പിരിച്ചെടുത്തതായും അദ്ദേഹം പറഞ്ഞു.

വാണിജ്യവകുപ്പിലെ ഇന്റലിജന്‍സ് വിഭാഗത്തിലും മാറ്റം വരുത്തും. സാമ്പത്തികമാന്ദ്യം ഉള്‍കൊണ്ടായിരിക്കും ഇത്തവണത്തെ പ്രീ ബജറ്റ് റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കുകയെന്നും അദ്ദേഹം പറഞ്ഞു.....


No comments: