മുംബൈ: മാലേഗാവ് സേ്ഫാടനവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സംന്യാസിനി പ്രഗ്യാസിങ് താക്കൂറിനെയും സമീര്‍ കുല്‍ക്കര്‍ണിയെയും നുണപരിശോധനയ്ക്ക് വിധേയരാക്കി.
തെക്കന്‍ മുംബൈയിലെ ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയിലായിരുന്നു നുണപരിശോധന. മേജര്‍ രമേശ് ഉപാധ്യായയെ ബുധനാഴ്ച നുണപരിശോധനയ്ക്ക് വിധേയമാക്കും.
നാസിക് കോടതിയാണ് നുണപരിശോധനാനുമതി നല്‍കിയത്. ബ്രെയിന്‍ മാപ്പിങ് ഉള്‍പ്പെടെയുള്ള നിരവധി പരിശോധനയ്ക്ക് ഇവരെ വിധേയമാക്കിയിരുന്നു.
No comments:
Post a Comment