Wednesday, November 05, 2008

മുരളിയുടേത് 'മാങ്ങയേറ് ' -ഗില്‍ക്രിസ്റ്റ്


മെല്‍ബണ്‍: ശ്രീലങ്കയുടെ ലോകറെക്കോഡുകാരന്‍ ബൗളര്‍ മുത്തയ്യ മുരളീധരന്‍ കൈമടക്കിയേറുകാരനാണെന്ന് മുന്‍ ഓസ്‌ട്രേലിയന്‍ വിക്കറ്റ് കീപ്പര്‍ ആദം ഗില്‍ക്രിസ്റ്റ്. സച്ചിന്‍ തെണ്ടുല്‍ക്കറിനെ നുണയനെന്ന് ആക്ഷേപിച്ച ആത്മകഥ 'തനി നിറങ്ങളി'ലാണ് മുരളിക്കെതിരെയും ഗില്ലി വാളെടുത്തിരിക്കുന്നത്.
ക്രിക്കറ്റിന്റെ നിയമങ്ങള്‍ വെച്ച് വിലയിരുത്തുകയാണെങ്കില്‍, മുരളി ചക്കിങ് (നിയമവിരുദ്ധമായ ഏറ്) നടത്തുകയാണെന്നതിന് സംശയമില്ല. എന്നാല്‍, വ്യക്തിപരമായി മുരളിയെ ആക്ഷേപിക്കുന്നതില്‍ അര്‍ഥമില്ലെന്നും പന്തെറിയാന്‍ അനുവദിച്ച അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിനെയാണ് കുറ്റപ്പെടുത്തേണ്ടതെന്നും ഗില്‍ക്രിസ്റ്റ് പറയുന്നു.


No comments: