ലണ്ടന്‍:ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ചാമ്പ്യന്‍മാരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനും സ്പാനിഷ് ചാമ്പ്യന്‍മാരായ റയല്‍ മാഡ്രിഡിനും ജര്‍മന്‍ ജേതാക്കളായ ബയറണ്‍ മ്യൂണിക്കിനും യൂറോപ്യന്‍ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോള്‍ പ്രീക്വാര്‍ട്ടര്‍ ബെര്‍ത്ത് ഒരു ജയം അകലെ.
സ്‌കോട്ടിഷ് ടീമായ കെല്‍റ്റിക്കിനെയാണ് ബുധനാഴ്ച ഗ്രൂപ്പ് ഇയിലെ എവേ മത്സരത്തില്‍ മാഞ്ചസ്റ്റര്‍ നേരിടുന്നത്. ആദ്യപാദത്തില്‍ ഓള്‍ഡ് ട്രാഫോര്‍ഡില്‍ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് കെല്‍റ്റിക്കിനെ തകര്‍ക്കാന്‍ ഇംഗ്ലീഷ് ചാമ്പ്യന്‍മാര്‍ക്ക് കഴിഞ്ഞിരുന്നു. പരിക്കില്‍ നിന്ന് മോചിതനായി തിരിച്ചെത്തിയ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും വെയ്ന്‍ റൂണിയും മിന്നുന്ന ഫോമിലായതും മാഞ്ചസ്റ്ററിന് കാര്യങ്ങള്‍ അനുകൂലമാക്കുന്നു. എന്നാല്‍ പ്രീമിയര്‍ ലീഗില്‍ കഴിഞ്ഞ കളിയില്‍ ഹള്‍ സിറ്റിക്കെതിരെ നേടിയ നിറം മങ്ങിയ ജയം (3-4) മാഞ്ചസ്റ്ററിന് ക്ഷീണമാവുന്നുണ്ട്.....
No comments:
Post a Comment