തീരുമാനം അംഗീകരിക്കില്ലെന്ന് ബി.സി.സി.ഐ
നാഗ്പുര്‍: ഇന്ത്യന്‍ ഓപ്പണിങ് ബാറ്റ്‌സ്മാന്‍ ഗൗതം ഗംഭീര്‍ നല്‍കിയ അപ്പീല്‍ തള്ളിക്കൊണ്ട് ഐ.സി.സി. അപ്പീല്‍ കമ്മീഷണര്‍ ആല്‍ബി സാക്‌സ് ഒരുമത്സരത്തില്‍നിന്നുള്ള വിലക്ക് ശരിവെച്ചു. ഇതോടെ, നാഗ്പുരില്‍ വ്യാഴാഴ്ച ആരംഭിക്കുന്ന നാലാം ടെസ്റ്റില്‍ ഗംഭീറിന് കളിക്കാനാകില്ല. ഗംഭീറിന് തന്റെ ഭാഗം ന്യായീകരിക്കാനുള്ള അവസരം നല്‍കാതെ വിലക്ക് ശരിവെച്ച നടപടി സ്വീകാര്യമല്ലെന്ന് വ്യക്തമാക്കി ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (ബി.സി.സി.ഐ.) അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിനെ (ഐ.സി.സി.) സമീപിച്ചതോടെ സംഭവം കൂടുതല്‍ വിവാദമായി. അതിനിടെ, തമിഴ്‌നാടിന്റെ ഓപ്പണിങ് ബാറ്റ്‌സ്മാന്‍ മുരളി വിജയിനെ ടീമിലേക്ക് തിരഞ്ഞെടുത്തു.....
No comments:
Post a Comment