Wednesday, November 05, 2008

ചക്രവര്‍ത്തിയായി ബച്ചന്‍ റാണി താബു


മൗര്യ രാജവംശത്തിലെ മഹാനായ അശോകചക്രവര്‍ത്തിയായി ബിഗ് ബി അമിതാഭ് ബച്ചനെത്തുന്നു. രാജ്ഞി തിഷ്യരക്ഷിതയുടെ റോളില്‍ തബുവും. 'ചീനി കം' എന്ന ചിത്രത്തിനുശേഷം അമിതാഭും തബുവും ഒന്നിക്കുന്ന ചിത്രമാണ് അശോകന്റെ കഥയെ ആസ്പദമാക്കി ചന്ദ്രപ്രകാശ് ദ്വിവേദി സംവിധാനം ചെയ്യുന്ന 'ദ ലെജന്‍ഡ് ഓഫ് കുനാല്‍'.
മഹാനായ അശോകനായി ബച്ചനും തന്റെ സൗന്ദര്യവും രാഷ്ട്രീയതന്ത്രങ്ങളും കൊണ്ട് മൗര്യസാമ്രാജ്യത്തെ വട്ടംകറക്കിയ തിഷ്യരക്ഷിതയായി തബുവും എത്തുമ്പോള്‍ അഭിനയത്തിന്റെ മാന്ത്രികഭാവങ്ങള്‍ തിരശ്ശീലയില്‍ വിരിയുന്നതു കാണാന്‍ കാത്തിരിക്കുകയാണ് ബോളിവുഡ്.
എ.ബി.സി. കോര്‍പ്പറേഷന്‍ നിര്‍മിക്കുന്ന ചിത്രത്തില്‍ ജയാ ബച്ചനെയായിരുന്നു ആദ്യം രാജ്ഞിയായി നിശ്ചയിച്ചിരുന്നതെന്ന് വാര്‍ത്തകളുണ്ട്.....


No comments: