Tuesday, November 04, 2008

കേരളത്തിന് കൂടുതല്‍ അരിയില്ല: ശരദ് പവാര്‍


ന്യൂഡല്‍ഹി: കേരളത്തിന് എ.പി.എല്‍ വിഭാഗത്തില്‍ കൂടുതല്‍ അരി നല്‍കാന്‍ കഴിയില്ലെന്ന് കേന്ദ്ര കൃഷി മന്ത്രി ശരദ് പവാര്‍. നിലവില്‍ മറ്റു സംസ്ഥാനങ്ങള്‍ക്കു നല്‍കുന്നതിനേക്കാള്‍ അരി കേരളത്തിന് നല്‍കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

എ.പി.എല്‍ വിഭാഗത്തില്‍ നിലവിലുള്ള അരിവിഹിതം തുടരും. ഡിസംബര്‍ വരെ നിലവിലുള്ള രീതിയില്‍ തന്നെ അരി നല്‍കും. ബി.പി.എല്‍, അന്ത്യോദയ വിഭാഗത്തില്‍ കേരളം ആവശ്യപ്പെട്ട അരി നല്‍കിയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

വെട്ടിക്കുറച്ച അരിവിഹതം പുനസ്ഥാപിക്കുന്നതിനെക്കുറിച്ച് യാതൊരു ഉറപ്പും അദ്ദേഹം നല്‍കിയില്ല. അരിവിഹിതം പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ കേരളത്തിലെ മന്ത്രിമാരും എം.എല്‍.എമാരും നേതാക്കന്മാരും പാര്‍ലമെന്റിനുമുന്നില്‍ പ്രതിഷേധമാര്‍ച്ചും ജന്ദര്‍മന്ദിറില്‍ ധര്‍ണയും നടത്തിയിരുന്നു.....


No comments: