Tuesday, November 04, 2008

തീവ്രവാദം: കേന്ദ്രം അന്വേഷിക്കണമെന്ന് യു.ഡി.എഫ്‌


തിരുവനന്തപുരം: കേരളത്തിലെ തീവ്രവാദപ്രവര്‍ത്തനങ്ങളെക്കുറിച്ച് കേന്ദ്രഏജന്‍സികളെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന് യു.ഡി.എഫ്. തിരുവനന്തപുരത്ത് ചേര്‍ന്ന യു.ഡി.എഫ് ഉന്നതാധികാരസമിതിയോഗമാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.

തീവ്രവാദി ബന്ധത്തെക്കുറിച്ച് സര്‍ക്കാര്‍ ധവള പത്രം പുറപ്പെടുവിക്കണം. തീവ്രവാദം ഇല്ലായ്മ ചെയ്യുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു. തീവ്രവാദബന്ധമുള്ള സംഘടനകളോട് സര്‍ക്കാരും സിപിഎമ്മും മൃദുസമീപനം കൈക്കൊള്ളുകയാണെന്നും യു.ഡി.എഫ് കണ്‍വീനര്‍ പി.പി. തങ്കച്ചന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഈസംഘടനകളുടെ വോട്ട് നേടി അധികാരത്തിലെത്തിയതിനാലാണ് ഈ മൃദുസമീപനമെന്നും യു.ഡി.എഫ് ആരോപിച്ചു. ജി. സുധാകരനെ ബഹികരിക്കാനുള്ള തീരുമാനം പിന്‍വലിച്ചതായും തങ്കച്ചന്‍ അറിയിച്ചു.....


No comments: