Tuesday, November 04, 2008

രഞ്ജിട്രോഫി: ഗോവ 460-ന് പുറത്ത്‌


പാലക്കാട്: കേരളത്തിനെതിരായ രഞ്ജിട്രോഫി മല്‍സരത്തിന്റെ ഒന്നാം ഇന്നിംഗ്‌സില്‍ ഗോവ 460-ന് പുറത്തായി. അവര്‍ക്കുവേണ്ടി ക്വിസ്റ്റന്‍ സ്വപ്നില്‍ അസ്‌നോദ്ക്കര്‍ 191 റണ്‍സെടുത്തു.

മൂന്നുവിക്കറ്റ് നഷ്ടത്തില്‍ 323 എന്ന നിലയില്‍ കളി തുടങ്ങിയ ഗോവയെ രണ്ടാംദിവ്‌സം കേരളത്തിന്റെ ഫീല്‍ഡര്‍മാര്‍ വരിഞ്ഞു കെട്ടി. ആറു വിക്കറ്റെടുത്ത സോണി ചെറുവത്തൂരാണ് ഗോവന്‍ നിരയില്‍ നാശമുണ്ടാക്കിയത്. ടിനു യോഹന്നാന്‍ മൂന്നു വിക്കറ്റെടുത്തു.

അസ്‌നോദ്ക്കറിന് മികച്ച പിന്തുണ നല്‍കിയ അജയ് രത്ര 136 റണ്‍സെടുത്ത് പുറത്തായി. തുടര്‍ന്നെത്തിയ ദേശായി, ജഗതി, അംഗത്ര എന്നിവരെ പൂജ്യത്തിന് പുറത്താക്കി.

നോബിള്‍ ജോസ്


No comments: