Tuesday, November 04, 2008

അമേരിക്കന്‍ തിരഞ്ഞെടുപ്പ്; ആദ്യഫലം ഒബാമയ്‌ക്കൊപ്പം


വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ പുറത്തുവന്ന ആദ്യഫലം ഡമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ഒബാമയ്‌ക്കൊപ്പം. ന്യൂ ഹാംപ്‌ഷെറിലെ ഡിക്‌സ്‌വില്ലെ നോച്ചിലാണ് ഒബാമയുടെ പാര്‍ട്ടി വിജയിച്ചത്. 40 വര്‍ഷമായി റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ കോട്ടയായിരുന്നു ഇത്.

ആദ്യം വോട്ടിങ് പൂര്‍ത്തിയാക്കിയ ഡിക്‌സ്‌വില്ലെ നോച്ചില്‍ ഇന്നു രാവിലെയാണ് വോട്ടെണ്ണല്‍ നടന്നത്. 15 വോട്ടുകള്‍ ഒബാമയുടെ പാര്‍ട്ടിക്കും ആറു വോട്ടുകള്‍ മക്കെയിന്റെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കും ലഭിച്ചു. സ്വതന്ത്ര സ്ഥാനാര്‍ഥി റാല്‍ഫ് നാഡറും മത്സരരംഗത്തുണ്ടായിരുന്നെങ്കിലും അദ്ദേഹത്തിന് വോട്ടൊന്നും നേടാനായില്ല.

1948 മുതല്‍ അമേരിക്കയില്‍ ആദ്യം വോട്ടെടുപ്പ് നടക്കുന്നത് ഇവിടെയാണ്. അര്‍ദ്ധരാത്രിയോടെ നടക്കുന്ന വോട്ടെടുപ്പില്‍ പുലര്‍ച്ചെ ഫലം പ്രഖ്യാപിക്കും.....


No comments: