(+01220737+)കൊളംബോ: വടക്കന്‍ ശ്രീലങ്കയില്‍ തമിഴ്പുലികളുടെ ആസ്ഥാനമായ കിളിനൊച്ചിക്കരികെ കനത്ത ഏറ്റുമുട്ടല്‍ തുടരുന്നതായി ഔദ്യോഗികവൃത്തങ്ങള്‍ അറിയിച്ചു. പുലികളുടെ ശക്തമായ ചെറുത്തുനില്പുകള്‍ക്കിടയിലും കിളിനൊച്ചി ലക്ഷ്യമാക്കി സൈന്യം മുന്നേറുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. കിളിനൊച്ചിക്കടുത്ത പ്രദേശമായ മാന്നാറിലെ അദമ്പനിന്റെ തെക്കും വടക്കും ഭാഗങ്ങളിലും തേരുമുരിക്കണ്ടി എന്നിവിടങ്ങളിലാണ് ഞായറാഴ്ച രാവിലെ മുതല്‍ കനത്ത പോരാട്ടം തുടരുന്നത്.
ശ്രീലങ്കന്‍ സൈന്യം മൂന്നു വിഭാഗങ്ങളായി പിരിഞ്ഞ് മൂന്നു ദിശകളില്‍നിന്നാണ് കിളിനെച്ചിയിലേക്ക് മുന്നേറുന്നത്. ആര്‍മി ടാസ്‌ക് ഫോഴ്‌സ് ഒന്ന്, 52 ഡിവിഷന്‍ വിഭാഗങ്ങളാണ് യുദ്ധമുന്നേറ്റനിരയില്‍ ഉള്ളത്. സേന അവരവരുടെ സ്ഥാനങ്ങളില്‍നിന്ന് ആക്രമണം തുടരുകയാണെന്നും ഇതില്‍ പുലികേന്ദ്രങ്ങള്‍ക്കു കനത്ത നഷ്ടം സംഭവിച്ചുകഴിഞ്ഞതായും ശ്രീലങ്കന്‍ പ്രതിരോധമന്ത്രി പറഞ്ഞു.....
No comments:
Post a Comment