Monday, November 24, 2008

റബ്ബര്‍ വിലയില്‍ ഇടിവ്‌


(+01220743+)കൊച്ചി: റബ്ബര്‍വില കുത്തനെ ഇടിഞ്ഞു. സ്വര്‍ണം, കുരുമുളക് വില മെച്ചപ്പെട്ടപ്പോള്‍ വെളിച്ചെണ്ണയില്‍ നേരിയ കുറവ്.
റബ്ബര്‍ രണ്ടാംഘട്ടതകര്‍ച്ചയിലാണ്. ആര്‍ എസ് എസ് നാല് കിലോഗ്രാമിന് 65 രൂപയിലും ആര്‍ എസ് എസ് അഞ്ച് 63 രൂപയിലുമാണ് ക്ലോസ് ചെയ്തത്. മുന്‍വാരത്തിലിത് യഥാക്രമം 81 രൂപയും 78.50 രൂപയുമായിരുന്നു. റെക്കോഡ് വിലയായ 142 രൂപയില്‍നിന്ന് 80-90 രൂപയ്ക്കിടയില്‍ എത്തി സ്ഥിരത നേടാന്‍ ശ്രമിക്കുന്നതിനിടയിലാണ് ഇപ്പോഴത്തെ തകര്‍ച്ച.

ടോക്കിയോ അവധി വിലകള്‍ കുത്തനെ ഇടിഞ്ഞതും ക്രൂഡോയില്‍ വില ബാരലിന് 50 ഡോളറിലെത്തിയതും വാഹനവില്പന കുറയുന്നതും വിലയെ ബാധിച്ചു. വ്യവസായികള്‍ പൂര്‍ണമായി വിട്ടു നിന്ന് റബ്ബറിന്റെ താഴേയ്ക്കുളള പോക്കിന് ശക്തികൂട്ടുകയാണ്.....


No comments: