ഏഴുദിവസത്തെ തുടര്‍ച്ചയായ ഇടിവിനൊടുവില്‍ വെള്ളിയാഴ്ച ഓഹരിവില അല്പമൊന്നു നന്നായത് നിക്ഷേപകര്‍ക്ക് ആശ്വാസമേകി. തിങ്കളാഴ്ചയും ഇതിന്റെ തുടര്‍ച്ചയെന്നോണം വിപണിയില്‍ ഉണര്‍വ് കണ്ടേക്കും. എന്നാല്‍ പതിവു ലാഭമെടുക്കലും തകര്‍ച്ചയുമായി ഇടിവും ചാഞ്ചാട്ടവും തുടരും.
ഇപ്പോഴത്തെ തകര്‍ച്ചയില്‍ ഏറ്റവും വലിയ തിരിച്ചടി നിര്‍മാണ- റിയല്‍ എസ്റ്റേറ്റ് മേഖലയ്ക്കാണ്. കെട്ടിടനിര്‍മാണത്തില്‍ മാന്ദ്യം വന്നതോടെ സിമന്റിനും സ്റ്റീല്‍, അലൂമിനിയം ഉല്പന്നങ്ങള്‍ക്കും ഡിമാന്‍ഡ് കുറയുകയാണ്.
ഐടി മേഖലയിലും കടുത്ത അനിശ്ചിതത്വം തന്നെ. യു.എസില്‍ പ്രശ്‌നത്തിലായ കമ്പനികളാണ് ഇവിടത്തെ പല മുന്‍നിര ഐടി കമ്പനികളുടെയും പ്രധാന ഇടപാടുകാര്‍. വിദേശ കമ്പനികളുടെ പ്രവര്‍ത്തനം തകര്‍ന്നാല്‍ ഐടി കമ്പനികളുടെ ബിസിനസ്സും കുറയുമെന്നാണ് ആശങ്ക.....
No comments:
Post a Comment